മുള്ളൻപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1438121
Monday, July 22, 2024 5:16 AM IST
കൂരാച്ചുണ്ട്: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മുള്ളൻപന്നി വന്നിടിച്ച് യാത്രക്കാരന് പരിക്ക്. മാധ്യമ പ്രവർത്തകനും കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ നിസാം കക്കയത്തിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെയായിരുന്നു സംഭവം.
കൂരാച്ചുണ്ടിൽ നടന്ന എസ്എസ്എഫ് പേരാമ്പ്ര ഡിവിഷൻ സാഹിത്യോത്സവത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അപകടം. മുള്ളൻപന്നിയുടെ മുള്ളുകൾ തെറിപ്പിച്ചിരുന്നുവെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബൈക്കിനും തകരാർ സംഭവിച്ചിട്ടുണ്ട്.