കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു
1437225
Friday, July 19, 2024 4:35 AM IST
കൂടരഞ്ഞി: കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് തകർന്നു. കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.
ആർക്കും പരിക്കില്ല. കൂമ്പാറയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.