ഈങ്ങാപ്പുഴയ്ക്ക് സമീപം പിക്കപ്പ് വാന്‍ മറിഞ്ഞു
1437221
Friday, July 19, 2024 4:35 AM IST
താമരശേരി: ദേശീയ പാത 766 കോഴിക്കാട്- കൊല്ലങ്ങല് റോഡില്‍ ഈങ്ങാപ്പുഴയ്ക്ക് സമീപം എലോക്കരയില്‍ ടയര്പ്പൊട്ടിനിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ നടുറോഡില്‍ മറിഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് വാഹനത്തിന്റെ പുറകില്‍ രണ്ടു പുത്തന്‍ ടയറുകള്‍ വാങ്ങിയിട്ടത്.
അതില്‍ ഒന്ന് പൊട്ടിയതിനെ തുടര്‍ന്നാണ് അപകടം. ബത്തേരിയില്‍ നിന്നു കോഴിക്കോട്ടേക്ക് വാഴക്കുല കയറ്റി വരികയായിരുന്ന വാന്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.