‘കാട്ടുപന്നികളെ വെടിവച്ചു കൊല്ലണം’
1437037
Thursday, July 18, 2024 7:10 AM IST
തിരുവമ്പാടി: വനം വകുപ്പിന്റെ എം പാനൽ ഷൂട്ടർമാരുടെ സഹായത്തോടെ തിരുവമ്പാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിരമായി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതി നൽകിയ കർഷകദ്രോഹികളെ കർഷകർ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് റാണിക്കാട്ട്, സുരേഷ് ബാബു തടപ്പറമ്പിൽ, കുര്യാക്കോസ് കൊച്ചു പറമ്പിൽ, ജേക്കബ് ചെറിയാൻ മണക്കുന്നേൽ, പോൾ മുട്ടത്ത്, ജോബി പുളിമൂട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.