പെരുവണ്ണാമൂഴിയിൽ കാട്ടാന കൃഷി നശിപ്പിച്ചു
1429639
Sunday, June 16, 2024 5:49 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട വട്ടക്കയം ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിച്ചു. തച്ചിലേടത്ത് ബിജുവിനാണു കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വാഴേക്കടവത്ത് ചാക്കോയുടെ കൃഷിയിടത്തിലും നാശമുണ്ടാക്കി.