40,000 വൃക്ഷത്തൈകള്‍ വിതരണത്തിനെത്തിച്ച് സാമൂഹിക വനവൽകരണ വിഭാഗം
1424958
Sunday, May 26, 2024 4:22 AM IST
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനായി കോഴിക്കോട് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കീഴിൽ മടവൂര്‍ നഴ്സറിയില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള 40,000 വൃക്ഷത്തൈകള്‍ റെഡി.
ഇവ ജൂണ്‍ ആദ്യവാരം മുതല്‍ വിതരണം ചെയ്യും. നെല്ലി, കണിക്കൊന്ന, പേര, സീതപ്പഴം, മണിമരുത്, പൂവരശ്, മന്ദാരം, കൂവളം, രക്തചന്ദനം, വേങ്ങ, ഉങ്ങ്, തേക്ക്, ഇലഞ്ഞി, നീര്‍മരുത്, ഉറുമാമ്പഴം, ചന്ദനം മുതലായവയുടെ കൂടത്തൈകള് വിതരണത്തിനായി തയാറായിട്ടുണ്ട്.
സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച തൈകള്‍ ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചവിധം നടേണ്ടതും സംരക്ഷിച്ചു വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുമാണ്. തൈകള്‍ യാതൊരു കാരണവശാലും വില്ക്കുവാനോ ദുരുപയോഗം ചെയ്യാനോ നടാതെ മാറ്റിവെക്കാനോ പാടില്ല. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ - 8547603816.