ഹരിത കർമ സേനയുടെ ഫീസ്; പഞ്ചായത്തിന്റെ മുൻ തീരുമാനം നടപ്പിലാക്കണമെന്ന്
1424598
Friday, May 24, 2024 5:10 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിൽ ഹരിത കർമസേന മുഖേന വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന ഫീസ് നിരക്ക് സംബന്ധിച്ച് പഞ്ചായത്തിന്റെ മുൻ തീരുമാനം നടപ്പിലാക്കണമെന്ന് കൂരാച്ചുണ്ടിൽ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുൻ തീരുമാനപ്രകാരം മാലിന്യം അധികമുള്ള സ്ഥാപനങ്ങളിൽ നിന്നും 100 രൂപയും മാലിന്യം കുറവുള്ള സ്ഥാപനങ്ങളിൽ നിന്നും 50 രൂപയും മാലിന്യം തീരെ ഇല്ലാത്ത ചെറിയ സ്ഥാപനങ്ങളെ ഫീസിനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യുമെന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ എല്ലാ സ്ഥാപനങ്ങളും 100 രൂപ ഫീസ് നൽകണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.
വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അധിക ഫീസ് ചുമത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ പൂനൂർ മുഖ്യപ്രഭാഷണം നടത്തി. രാജൻ കാന്തപുരം പ്രസംഗിച്ചു. ജൂൺ അഞ്ചിന് ജനറൽബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.