ഒരു ദിവസം രണ്ടു നറുക്കെടുപ്പ് തൊഴിലാളി വഞ്ചന: ഐഎന്‍ടിയുസി
1416366
Sunday, April 14, 2024 5:35 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസമായ 26ലെ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിനു പകരം 27ന് രണ്ട് നറുക്കെടുപ്പ് നടത്തുന്നത് ലോട്ടറി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി).ലോട്ടറി നിയമങ്ങള്‍ മറികടന്നാണ് ഒരു ദിവസം രണ്ട് നറുക്കെടുപ്പ് വയ്ക്കുന്നത്.
26ലെ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടില്ലാത്തതിനാല്‍ റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് സംഘടനാ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് എം.സി.തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണന്, രഞ്ജിത്ത് കണ്ണോത്ത്, മടപ്പള്ളി മോഹന്‍, ഷാജു പൊന്‍പറ, എ.എന്‍. കുഞ്ഞിക്കണ്ണന്,ഹരിദാസ് കുറുപ്പ്, പത്മനാഭന് അമ്പലപ്പടി,ചന്ദ്രശേഖരന് നായര്‍, റസാഖ് പെരുമണ്ണ, അഫ്സല് കൂരാച്ചുണ്ട് , പ്രസീദ് കണ്ണോത്ത്, അലി വാരപ്പറ്റ, രമേശന് കുറ്റ്യാടി, ചന്ദ്രശേഖരന് കാരാടി , എം.പി. ശ്രീധരന്, വസന്ത കുറ്റ്യാടി, പി.നിര്‍മ്മല തുടങ്ങിയവര്‍ സംസാരിച്ചു.