കക്കയം ഐ.ടി.ജോർജ് ബൈപാസ് ഉദ്ഘാടനം ചെയ്തു
1396834
Saturday, March 2, 2024 4:45 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ നാലാം വാർഡ് കക്കയം ഐ.ടി. ജോർജ് ബൈപാസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. വാർഡ് മെമ്പർ ഡാർലി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കൺവീനർ ബേബി തേക്കാനം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.കെ. അമ്മദ്, സിമിലി ബിജു, പഞ്ചായത്തംഗളായ ജെസി കരിമ്പനയ്ക്കൽ, സിനി ഷിജോ,ആൻഡ്രൂസ് കട്ടിക്കാന, ജോൺസൺ തേക്കാനത്ത് എന്നിവർ പ്രസംഗിച്ചു.