പേരാന്പ്രയിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി കെ.കെ. ശൈലജ
1396310
Thursday, February 29, 2024 4:34 AM IST
പേരാന്പ്ര: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പേരാന്പ്ര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ സന്ദർശനം നടത്തി. പേരാന്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ വിവിധ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും പേരാന്പ്ര താലൂക്ക് ആശുപത്രിയിലും സ്ഥാനാർഥി എത്തി. സന്ദർശനം നടത്തിയ ഇടങ്ങളിലെല്ലാം ഹൃദ്യമായ സ്വീകരണമാണു കെ.കെ. ശൈലജയ്ക്ക് ലഭിച്ചത്.