പണം മൂല്യവത്തായി വിനിയോഗിക്കണം: കൽപ്പറ്റ നാരായണൻ
1396122
Wednesday, February 28, 2024 5:10 AM IST
പേരാമ്പ്ര: അർഹതപെട്ടവർക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് പണം മൂല്യവത്താകുന്നതെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുവാനുള്ള ചിന്ത മനുഷ്യനിൽ ഉണ്ടായാലേ സാമൂഹ്യ മാറ്റം സാധ്യമാകൂ.
അത്തരം ഉത്തരവാദിത്വങ്ങളാണ് സാമൂഹിക സാംസ്കാരിക സംഘടനകൾ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പേരാമ്പ്രയിൽ പുതുതായി രൂപീകരിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.
പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. പ്രദീപൻ, ഒ.എം. രാജൻ, ആർ.പി. രവീന്ദ്രൻ, പി.എസ്. സുനിൽ കുമാർ, പത്മിനി, പി.എം. പ്രകാശൻ, ചിത്ര രാജൻ, ഇ.കെ. അബ്ദുൾ സമീർ, സജീവൻ കുഞ്ഞോത്ത് എന്നിവർ പ്രസംഗിച്ചു.