‘ചുമതല മറന്ന മന്ത്രി രാജിവയ്ക്കണം’
1393952
Monday, February 19, 2024 4:16 AM IST
താമരശേരി: സ്വന്തം ചുമതല മറന്നു പ്രവർത്തിക്കുന്ന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പി.സി. ഹബീബ് തമ്പി പ്രസ്താവിച്ചു. കർഷക കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശേരിയിൽ നടന്ന പ്രകടനത്തിന് ശേഷമുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.പി. ഗിരീഷ് കുമാർ, നസീമുദ്ദീൻ, അഗസ്റ്റിൻ ജോസഫ് കണ്ണേഴത്ത്, ഷരീഫ് വെളിമണ്ണ, നവാസ്, അബ്ദുറഹിമാൻ മലയിൽ, സരസ്വതി, ഖദീജ സത്താർ, ചിന്നമ്മ ജോർജ്, എ. ഇസ്മായിൽ, മോഹനൻ, അഹമ്മദ് കുട്ടി കട്ടിപ്പാറ, ബാലൻ താമരശേരി, ജലീഷ് കട്ടിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.