സപ്ലൈകോ ഔട്ട്ലെറ്റിലേക്ക് മാർച്ചും ധർണയും നടത്തി
1393458
Saturday, February 17, 2024 5:28 AM IST
കോടഞ്ചേരി: മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് പാവപ്പെട്ടവരെ വേട്ടയാടുന്ന സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഔട്ട്ലെറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഭക്ഷ്യസുരക്ഷാ നിയമമുള്ള രാജ്യത്ത് പൗരന്റെ മൗലികാവകാശങ്ങളെ പോലും ലംഘിച്ചിരിക്കുകയാണെന്നും മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, വി.ഡി. ജോസഫ്, കുമാരൻ കരിമ്പിൽ, ബാബു പെരിയപ്പുറം,
ജോബി ജോസഫ്, ആന്റണി നീർവേലി, ചിന്നാ അശോകൻ, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ആനി ജോൺ, ആഗസ്തി പല്ലാട്ട്, ഫ്രാൻസിസ് ചാലിൽ, ബാബു പട്ടരാട്ട്, സിബി ചിരണ്ടായത്ത്, ലീലാമ്മ മംഗലത്ത്, സേവിയർ കുന്നത്തേട്ട്, ജോസഫ് ആലവേലി, ബിജു ഓത്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.