ചക്കിട്ടപാറ പഞ്ചായത്ത് അങ്കണവാടി - ഭിന്നശേഷി കലോത്സവം നടത്തി
1374477
Wednesday, November 29, 2023 8:09 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ 27 അങ്കണവാടിയിലെ 200 ൽ അധികം കുട്ടികളും ബഡ്സ് സ്കൂളിലെ 31 വിദ്യാർഥികളും പങ്കെടുത്ത വിപുലമായ കലോത്സവം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു.
പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോസ്, ബിന്ദു സജി, വിനിഷ ദിനേശന്, എം.എം. പ്രദീപന്, ഐസിഡിഎസ് സൂപ്പർ വൈസർ തില ബാബു, ബിന്ദു ജോർജ് പ്രസംഗിച്ചു.