ജില്ലയിലെ പത്ത് അരോഗ്യകേന്ദ്രങ്ങള് എൻഎബിഎച്ച് നിലവാരത്തിലേക്ക്
1339840
Monday, October 2, 2023 12:33 AM IST
കോഴിക്കോട്: ജില്ലയിലെ പത്ത് അരോഗ്യകേന്ദ്രങ്ങള് എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നു.
അരിക്കുളം, കുരുവട്ടൂർ, ഫറോക്ക്, വെള്ളനൂർ, കട്ടിപ്പാറ എന്നീ ആയുർവേദ സ്ഥാപനങ്ങളും ചെറുവണ്ണൂർ, തൂണേരി, നന്മണ്ട, കോക്കല്ലൂർ, കട്ടിപ്പാറ തുടങ്ങിയ ഹോമിയോപ്പതി ആയുഷ് സ്ഥാപനങ്ങളുമാണ് എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നത്.
സമൂഹത്തിലെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുകയും പ്രാഥമിക പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, കൗമാരക്കാരുടെയും വയോജനങ്ങളുടെയും ആരോഗ്യ സംരക്ഷണം, പ്രത്യുൽപ്പാദന ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് ഊന്നൽ നൽകുന്നത്. സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിലാക്കുന്നതിന്റെ അവലോകനയോഗം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ ചേരും.