ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയത് സോഷ്യൽ മീഡിയ: അഡ്വ. വി.കെ. സജീവൻ
1339838
Monday, October 2, 2023 12:33 AM IST
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ചതിൽ സോഷ്യൽ മീഡിയക്ക് നിർണായക പങ്കാണ് ഉള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ.
ബിജെപി ഐടി, സോഷ്യൽ മീഡിയ ജില്ലാ നേതൃയോഗം മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ പ്രബീഷ് മാറാട് അധ്യക്ഷത വഹിച്ചു.