ജാ​ഗ്ര​താ യോ​ഗം ചേ​ർ​ന്നു
Monday, October 2, 2023 12:26 AM IST
കൊ​യി​ലാ​ണ്ടി: മോ​ഷ​ണം, ല​ഹ​രി മാ​ഫി​യാ പ്ര​വ​ർ​ത്ത​നം എ​ന്നി​വ അ​മ​ർ​ച്ച ചെ​യ്യാ​ൻ കൊ​യി​ലാ​ണ്ടി പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഒ​മ്പ​തി​ന് പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ സ​മി​തി​യും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ് ത​ല സ​മി​തി​ക​ളും രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ല​ഹ​രി മാ​ഫി​യ​യേ​യും, മോ​ഷ്ടാ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​ഐ എം.​വി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.