തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി അങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. ഇന്നലെ രാവിലെ 7.30ന് ആനക്കാംപൊയിലിൽ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കാറിൽ ഇടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിന് ശേഷം ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ധിക്കാരപരമായ പെരുമാറ്റം നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. തർക്കത്തെ തുടർന്ന് അര മണിക്കൂറോളം വൈകിയാണ് ബസ് തുടർ യാത്ര നടത്തിയത്.