കൊയിലാണ്ടി: നന്മണ്ട കരിപ്പാല മുക്കില്‍ റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലുശേരി നന്മണ്ടയില് വച്ച് കാണാതായ പൂക്കാട് സ്വദേശി പത്തന്‍കണ്ടി സുരേഷ്കുമാറിന്റെ (54) മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
രാവിലെ നാട്ടുകാരാണ് വാടക വീടിന് സമീപമുള്ള പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. 16നാണ് സുരേഷിനെ കാണാതായത്. പൂക്കാട് കാരോളി അപ്പു നായരുടെയും ഇരുവിലാടത്ത് മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഗീത (കരിയാത്തൻകാവ് ). മകൻ: അർജുൻ (വിദ്യാർഥി). സഹോദരങ്ങൾ: പരേതനായ പത്തംകണ്ടി പ്രഭാകരൻ നായർ, വിജയൻ നായർ, പ്രഭാവതി, ചന്ദ്രിക, ഷീല. സഞ്ചയനം വ്യാഴാഴ്ച.