സ്ത്രീ മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകി
1298858
Wednesday, May 31, 2023 5:03 AM IST
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് വർക്കിംഗ് വിമൺ ഫോറം (എഐടിയുസി) നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീ മുന്നേറ്റ ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി.
രാവിലെ സിവിൽ സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർക്കിംഗ് വിമൺ ഫോറം ജില്ലാ സെക്രട്ടറി ധന്യ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ കെ. മല്ലിക, വൈസ് ക്യാപ്റ്റൻ സംഗീത ഷംനാദ്, ഡയരക്ടർ എം.എസ് സുഗൈദ കുമാരി, ജാഥാംഗങ്ങളായ എലിസബത്ത് അസീസി, കവിതാ രാജൻ, ഡോ. സി. ഉദയകല, മഹിതാമൂർത്തി, ജുഗുനു യൂസഫ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി.കെ നാസർ, വർക്കിംഗ് വിമൺ ഫോറം ജില്ലാ പ്രസിഡന്റ് സ്വർണ്ണലത തുടങ്ങിയവർ പ്രസംഗിച്ചു.