അയൽവാസിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
1298164
Monday, May 29, 2023 12:05 AM IST
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മണിക്കൂറുകൾക്കം പിടിയിൽ. കൊമ്മേരി ആമാട്ട് താഴം വീട്ടിൽ വാസുദേവന്റെ മകൻ കിരൺ കുമാർ (45)നെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അയൽവാസിയായ സതീഷ് (41) പിടിയിലായത്.
ഇന്നലെ രാവിലെ കിരൺകുമാറിനെ അദ്ദേഹത്തിന്റെ വീടിന് സമീപത്തുള്ള ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അയൽവാസിയായ സതീഷിനെ പോലിസ് ചോദ്യം ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യല്ലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.