പ്ലസ് ടു: താമരശേരി കോര്പറേറ്റ് എഡ്യൂക്കേഷണല് ഏജന്സിയിലെ സ്കൂളുകൾക്ക് മികച്ച വിജയം
1297372
Thursday, May 25, 2023 11:59 PM IST
താമരശേരി: പ്ലസ് ടു പരീക്ഷയിൽ താമരശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ സ്കൂളുകൾ മികച്ച വിജയം നേടി. 12 സ്കൂളുകളിൽ നിന്നായി 2,171 പേർ പരീക്ഷ എഴുതിയതിൽ 1,943 പേർ വിജയികളായി. സെന്റ് മേരീസ് എച്ച്എസ്എസ് മരുതോങ്കര, ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ്, സെന്റ് തോമസ് എച്ച്എസ്എസ് തോട്ടു മുക്കം എന്നീ സ്കൂളുകൾ സയൻസ് ഗ്രൂപ്പിൽ 100% വിജയം നേടി.
മികച്ച നേട്ടം കൈവരിച്ച സ്കൂളുകൾ മലയോര മേഖലയ്ക്ക് അഭിമാനമായി മാറി. ഉയർന്ന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും താമരശേരി രൂപത അധ്യക്ഷൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് എന്നിവർ അഭിനന്ദിച്ചു.