ബി സോൺ കലോത്സവം: ദേവഗിരിയുടെ കുതിപ്പ്
1297356
Thursday, May 25, 2023 11:56 PM IST
കോഴിക്കോട്: കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന കാലിക്കട്ട് സർവകലാശാല ബി സോൺ കലോത്സവം "റോസ ബിയങ്ക"യിൽ സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയുടെ കുതിപ്പ്.
206 പോയിന്റുമായി മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറുന്നത്. 108 പോയിന്റുമായി ഫാറൂഖ് കോളജാണ് രണ്ടാമത്. 60 പോയിന്റുമായി പ്രൊവിഡന്‍സ് വിമന്‍സ് കോളജ് മൂന്നാമതും 46 പോയിന്റുമായി ആതിഥേയരായ മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് നാലാം സ്ഥാനത്തുമാണ്.