എംഡിഎംഎയുമായി യുവാവ് പിടിയില്‍
1281008
Saturday, March 25, 2023 11:56 PM IST
വടകര: 10.08 ഗ്രാം എംഡിഎംഎയുമായി യുവാവ് വടകരയില്‍ പോലീസ് പിടിയിലായി. ഏറാമല പയ്യത്തൂര് കണ്ടന്കണ്ടി താഴക്കുനി സി.കെ.അഷ്ക്കറിനെയാണ് (30) വടകര പോലീസ് അറസ്റ്റ് ചെയ്തത്.
പുതിയ സ്റ്റാന്‍ഡ് പരിസരത്തെ ശ്രീമണി ബില്‍ഡിംഗിനു സമീപം കാണപ്പെട്ട അഷ്ക്കറിനെ ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. ബസ് തൊഴിലാളിയായ ഇയാള്‍ക്ക് വില്യാപ്പള്ളിയില്‍ എത്തിക്കാന്‍ മറ്റൊരു ബസ് തൊഴിലാളിയാണ് മയക്കുമരുന്ന് നല്‍കിയതെന്നു പറയുന്നു.
എസ്ഐ നൗഷാദും സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഷാജി.വി.വി, ബിനീഷ്.വി.സി, അഗിലേഷ്, ദീപക്ക്, പ്രജീഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.