22 പവനും രണ്ടു ലക്ഷം രൂപയും കവർന്നു
1280714
Saturday, March 25, 2023 12:39 AM IST
വടകര: അഴിയൂർ ചുങ്കത്ത് വീട് കുത്തി തുടർന്ന് 20 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു. അഴിയൂർ ദേശീയ പാതയോരത്തെ അനുരാധയിൽ ഹോമിയോ ഡോ. ജയ്ക്കർ പ്രഭുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇരുനില വീടിന്റെ മുകൾ നിലയിൽ ഡോക്ടറും ഭാര്യയും ഉറങ്ങി കിടക്കുമ്പോഴാണ് മോഷണം . വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് പൂജാമുറിയിൽ സൂക്ഷിച്ച ആഭരണവും പണവും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.
ഇന്നലെ രാവിലെയാണ് മോഷണം വിവരം അറിയുന്നത്. കർണാടക സ്വദേശികളായ ഡോക്ടറും കുടുംബവും ദീർഘകാലമായി ഇവിടെ താമസിച്ച് വരികയാണ്. വീട്ടിനകത്ത് മുളക്പൊടി വിതറിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.