അൽഫോൻസ കോളജിൽ സജീവം ലഹരി വിരുദ്ധ യജ്ഞം ഉദ്ഘാടനം ചെയ്തു
1280350
Thursday, March 23, 2023 11:40 PM IST
തിരുവമ്പാടി: കാരിത്താസ് ഇന്ത്യയുടെയും കെസിബിസിയുടെയും കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സജീവം ലഹരി വിരുദ്ധ യജ്ഞം ക്യാമ്പയിന് കേരളയുടെ താമരശേരി രൂപതാ തല ഉദ്ഘാടനം അൽഫോൻസ കോളജിൽ വച്ച് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
സിഒഡിയുടെയും അൽഫോൻസാ കോളജ് തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. രാജേന്ദ്രൻ ബോധവത്കരണ ക്ലാസ് എടുത്തു. രൂപത വികാരി ജനറൽ മോൺ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു. സിഒഡി ഡയറക്ടർ ജോർജ് ചെമ്പരുത്തി, കെഎസ്എസ്എഫ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, അൽഫോൻസ കോളജ് മാനേജർ ഫാ. സ്കറിയ മങ്ങര, പ്രിൻസിപ്പൽ ഡോ. ചാക്കോ കാളമ്പറമ്പിൽ, കോര്ഡിനേറ്റർ ആല്ബിൻ ജോസ്, ജോളി ജോസഫ്, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.