കായിക താരങ്ങൾക്കു സ്വീകരണം നൽകി
1265837
Wednesday, February 8, 2023 12:11 AM IST
കട്ടിപ്പാറ:കോടഞ്ചേരിയിൽ നടന്ന താമരശേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഏഴാം തവണയും ചാമ്പ്യൻമാരും താമരശേരി ജിവിഎച്ച്എസ്എസ് സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ റണ്ണേഴ്സുമായ കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അസി.സി.പി.സാജിദ് അധ്യക്ഷത വഹിച്ചു.
സ്കൂളിലെ ഫാത്തിമ അഹാന 15 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായി താമരശേരിയിൽ യു.പി.സ്കൂളുകളുടെ ഫുട്ബോൾ മേളയിൽ റണ്ണർ അപ് ആയി. ക്യാപ്റ്റൻ എ.വി മുഹമ്മദ് സിനാൻ 8 ഗോൾ നേടി മികച്ച താരമായി. അമീൻ സിറാജ് മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.സിസ്റ്റർ ബിൻസി, എലിസബത്ത് കെ.എം, തോമസ് കെ.യു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്ക് പരിശീലനം നല്കിയ കെ.യു. തോമസിനെ സീനിയർ അസിസ്റ്റന്റ് സി.പി. സാജിദ് മെഡൽ നൽകി അനുമോദിച്ചു.