പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്: ഐക്യദാർഢ്യവുമായി സംഘടനകൾ
1265216
Sunday, February 5, 2023 11:22 PM IST
ചക്കിട്ടപാറ:പൂഴിത്തോട് -പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് പൂഴിത്തോട്ടിൽ നടക്കുന്ന റിലേ സമരത്തിനും ഒപ്പ് ശേഖരണത്തിനും ഐക്യദാർഡ്യവുമായി എകെസിസി പൂഴിത്തോട് യുണിറ്റ് കമ്മിറ്റി ഭാരവാഹികൾ സമരപന്തലിലെത്തി.
ജോൺസൺ തോമസ്, എകെസിസി. രൂപത വൈസ് പ്രസിഡന്റ്, കെ.കെ ജോൺ കുന്നത്ത്, ബിജു പടിഞ്ഞാറെചിറ്റേടത്ത്, ബെന്നി നീണ്ടുകുന്നേൽ, കെ.ഡി. തോമസ് കുബ്ലാനി എന്നിവർ പ്രസംഗിച്ചു. പൂഴിത്തോട് അക്ഷയ കുടുംബശ്രീ പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. പ്രസിഡന്റ് ശ്യാമള കുമാരൻ, സെക്രട്ടറി ബീന ജോൺസൺ എന്നിവർ പ്രസംഗിച്ചു.