കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ജ​ന​താ​ദ​ള്‍ -എ​സ്
Friday, February 3, 2023 12:15 AM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ട് കേ​ന്ദ്രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ള്‍ -എ​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം ദീ​ര്‍​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സി​നു വേ​ണ്ടി ബ​ജ​റ്റി​ല്‍ തു​ക ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചു. കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വ​യ​ർ ന​ട​പ്പാ​ക്കി കേ​ന്ദ്ര നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യി​ല്‍ ജ​ന​താ​ദ​ള്‍-​എ​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.