അഗ്രഗേറ്റ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ
1244671
Thursday, December 1, 2022 12:27 AM IST
കോഴിക്കോട്: കാർമൽ പബ്ലിക്ക് സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ അഗ്രഗേറ്റ് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക്ക് സ്കൂൾ. മത്സര ഇനങ്ങളിലെ കൂടിയ പങ്കാളിത്തവും പ്രൈസുകൾക്ക് പുറമേ ഗ്രേഡ് പോയിന്റുകളും കൂടി ചേർത്താണ് ദേവഗിരി സ്കൂൾ അഗ്രഗേറ്റ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
431 പോയിന്റുകളാണ് ദേവഗിരി സ്കൂൾ നേടിയത്. 402 പോയന്റുകളോടെ കൊല്ലം ലേക്ക് ഫോർഡ് സ്കൂൾ രണ്ടാം സ്ഥാനത്തും 392 പോയിന്റോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി.