ചെമ്പനോടയിൽ റോഡിന് നിർമിച്ച ഓവുചാലുകൾ പൊളിച്ചുനീക്കി
1244669
Thursday, December 1, 2022 12:27 AM IST
ചക്കിട്ടപാറ: കടിയങ്ങാട്-പൂഴിത്തോട് പിഡബ്ല്യൂഡി റോഡിന്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായി ചെമ്പനോട താഴെ അങ്ങാടിയിൽ നിർമിച്ച ഓവുചാൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പൊളിച്ചുനീക്കാൻ ആരംഭിച്ചു.
റോഡിന് നിലവിലുള്ള വീതി ചില ഭാഗങ്ങളിൽ ഒഴിവാക്കുകയും റോഡിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കാത്തതിനെ തിരേയും നാട്ടിൽ പരാതി ഉയർന്നതിനെ തുടർന്ന് വാർഡ് അംഗം കെ.എ. ജോസുകുട്ടിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.