യുഡിഎഫ് ചെറുവണ്ണൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
1225686
Wednesday, September 28, 2022 11:49 PM IST
പേരാമ്പ്ര: യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പീഡനക്കേസില്‍ പ്രതിയായ സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. ബിജു രാജിവെക്കണമെന്നും പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പി.കെ. മൊയ്തീന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി.
വി.ബി. രാജേഷ് ഒ. മമ്മു, എം.കെ. സുരേന്ദ്രന്, കരീം കോച്ചേരി, എം.വി. മുനീര്‍, കെ.കെ. നൗഫല്‍, നളിനി നെല്ലൂര്‍, എം.പി. കുഞ്ഞികൃഷ്ണന്, എ.കെ. ഉമ്മര്‍, ആദില നിബ്രാസ്, ശ്രീഷ ഗണേഷ്, ആര്.പി. ശോഭിഷ്, എ. ബാലകൃഷ്ണന് എന്നിവർ പ്രസംഗിച്ചു. വിജയന് ആവള, കിഴക്കയില്‍ രവീന്ദ്രന്, എന്‍.എം. കുഞ്ഞബ്ദുള്ള, എടോളി കുഞ്ഞബ്ദുളള, ജസ്മിന മജീദ്, നിഷ ആവള, പാലിശേരി കുഞ്ഞമ്മദ്, ഇ. പ്രദീപ് കുമാര്‍, പിലാക്കാട്ട് ശങ്കരന്, കിണറ്റിന്‍കര കുഞ്ഞമ്മദ്, സുനി ആവള തുടങ്ങിയവര്‍ നേതൃത്വം നല്കി