"ന​മ്പി​കു​ളം എ​ക്സ്പ്ലോ​ർ' അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സം​ഘ​ടി​പ്പി​ച്ചു
Monday, September 26, 2022 11:51 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്, എ​ഫ്എ​ഫ്ജെ​എ കാ​ലി​ക്ക​ട്ട് സോ​ൺ, ഹെ​വ​ൻ​ലി മി​സ്റ്റ് ന​മ്പി​കു​ളം എ​ന്നി​വ സം​യു​ക്ത​മാ​യി "എ​ക്സ്പ്ലോ​ർ ന​മ്പി​കു​ളം' അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ഫ് റോ​ഡ് റൈ​ഡ് സം​ഘ​ടി​പ്പി​ച്ചു.
എ​ര​പ്പാ​ൻ​തോ​ട് നി​ന്നും ആ​രം​ഭി​ച്ച പ​രി​പാ​ടി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​ഫ്എ​ഫ്ജെ​എ മെ​മ്പ​ർ​മാ​രാ​യ ബ​ബി​ജി​ത്ത്, അ​ർ​ജു​ൻ, ലി​ഞ്ചു എ​സ്ത​ഫാ​ൻ, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജോ​ഷി ചെ​റു​പ​റ​മ്പി​ൽ , സോ​ണി തോ​മ​സ്, ജോ​സ് വെ​ള്ളാ​രം​കാ​ല​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള മ​ല​ക​ളി​ൽ ഒ​ന്നാ​യ ന​മ്പി​കു​ള​ത്തെ അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത ലോ​ക​ത്തി​ന് മു​മ്പി​ൽ അ​റി​യി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.