ഡെങ്കിപ്പനി പടരുന്നു; മൂത്തേടത്ത് യോഗം ചേർന്നു
1573394
Sunday, July 6, 2025 5:48 AM IST
എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മൂത്തേടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്റർ സെക്ടർ മീറ്റിംഗ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാർഡുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായാണ് മൂന്ന് വാർഡുകളിലും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്തിയത്.
ആശാവർക്കർമാർ വീടുകൾ കയറിയിറങ്ങി സ്ക്വാഡ് വർക്കുകൾ നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സഫിയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അനീഷ് കാറ്റാടി അധ്യക്ഷത വഹിച്ചു.