ക്രിക്കറ്റ്: അന്പയറിംഗ് നിരയിലേക്ക് മലപ്പുറത്തുനിന്ന് എം.എസ്. ഭരത്
1573388
Sunday, July 6, 2025 5:48 AM IST
പെരിന്തൽമണ്ണ: ബിസിസിഐ ഈ വർഷം നടത്തിയ ലെവൽ -2 അന്പയറിംഗ് പരീക്ഷയിൽ നാലാം റാങ്ക് നേടി മലപ്പുറം ജില്ലയിൽ നിന്നുള്ള എം.എസ്. ഭരത് ബിസിസിഐ ലെവൽ -2 അന്പയറായി.മുൻ രഞ്ജി ട്രോഫി പാനൽ അന്പയറായ എം.എസ്. വിശ്വനാഥന്റെ മകനാണ് ഭരത്. 29 വർഷം കഴിഞ്ഞാണ് മലപ്പുറം ജില്ലയിൽ നിന്ന് ബിസിസിഐ പാനലിലേക്ക് ഒരു അന്പയർ കടന്നുവരുന്നത്.
ഓൾ ഇന്ത്യ തലത്തിൽ 152 പേർ പരീക്ഷ എഴുതിയതിൽ 26 പേരാണ് യോഗ്യത നേടിയത്. കേരളത്തിൽ നിന്ന് രണ്ട് പേർ മാത്രമാണ് പാസായത്. കണ്ണൂരിലെ ജിഷ്ണു അജിത്താണ് യോഗ്യത നേടിയ മറ്റൊരു അന്പയർ. പെരിന്തൽമണ്ണയിലെ ജോളി റോവേഴ്സ് ക്ലബിലെ അംഗമാണ് എം.എസ്. ഭരത്. നിലവിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പാലക്കാട് ശാഖയിൽ ജോലി ചെയ്യുന്നു.