ഞാറ്റുവേലച്ചന്ത
1573799
Monday, July 7, 2025 6:32 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭ കൃഷിഭവനിൽ ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അധ്യക്ഷയായി. കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, എൻ.കെ അനിതാകുമാരി, കൂട്ടപ്പന മഹേഷ്, കെ. സുനിൽ, ഗിരീഷ് പരുത്തിമഠം, അനിലകുമാരി, എൻ.എസ് അജയൻ തുട ങ്ങിയവർ പ്രസംഗിച്ചു.