ദേശീയ പണിമുടക്ക് വിജയിപ്പിക്കും: യുഡിടിഎഫ് സംഘടനകൾ
1573796
Monday, July 7, 2025 6:32 AM IST
തിരുവനന്തപുരം: രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ ഒന്പതിനു പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് വൻ വിജയമാക്കാൻ ഐഎൻടിയുസി ഉൾപ്പെടെ യുഡിടിഎഫ് സംഘടനകൾ സംയുക്തമായി തീരുമാനിച്ചതായി യുഡിടിഫ് കൺവീനർ അഡ്വ: ബിന്നി, ജനറൽ കൺവീനർ വി.ആർ. പ്രതാപൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പണിമുടക്കിന്റെ സന്ദേശം അറിയിച്ചുള്ളവിളംബര ജാഥ ഇന്നു വൈകുന്നേരം ആറിന് ജിപിഒയിൽനിന്നും ആരംഭിച്ചു പാളയം രക്തസാക്ഷി മണ്ഡപ ത്തിൽ സമാപിക്കും. നാളെ വൈകുന്നേരം ആറിനു രക്തസാക്ഷി മണ്ഡപത്തിൽനിന്നും സമരകേന്ദ്രമായ പുളിമൂടുവരെ പന്തംകൊളുത്തി പ്രകടനം നടത്തും.
പണി മുടക്കിനു മുന്നോടിയായി നടന്ന തൊഴിലാളി കൺവൻഷൻ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. ബിന്നി അധ്യക്ഷത വഹിച്ചു.
സമരസമിതി ജനറൽ കൺവീനർ വി.ആർ. പ്രതാപൻ സമര പരിപാടികൾ വിശദീകരിച്ചു. ജി. മാഹീൻ അബൂബക്കർ, കെ. ജയകുമാർ, ആനയറ രമേശ്, എസ്. ഉണ്ണികൃഷ്ണൻ, എം.എസ്. താജുദ്ദീൻ, കെ.എം. അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.