കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ
1573797
Monday, July 7, 2025 6:32 AM IST
നെടുമങ്ങാട്: സംസ്ഥാനത്തെ വിദ്യാർഥികൾക്കിടയിലും യുവതീ-യുവാക്കൾക്കിടയിലും ലിംഗ സമത്വത്തിന്റെ ആശയം വളർത്തിയെടുക്കുന്നതിനായി കേരള വനിതാ കമ്മീഷൻ "വ്യക്തി, സമൂഹം, സ്വാതന്ത്ര്യം: ലിംഗ വിവേചനങ്ങളുടെ കേരളീയ പശ്ചാത്തലം' എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു.
കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.ആർ. ഹരിലാൽ സ്വാഗതം പറഞ്ഞു. ഡിടിപിസി മെമ്പർ ഗീത വിഷയാവതരണം നടത്തി.
ചെയർമാൻമാരായ ടി.ആർ. ചിത്രലേഖ, ആർ. ശ്രീമതി, മെമ്പർമാരായ വിജയൻ നായർ, ടി. ശ്രീകുമാർ, ടി. ഗീത, പി. സുഷ, അനൂജ കണ്ണൻ, സിഡിപിഒമാരായ ആർ. പ്രീത, ഉഷാ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് ബിഡിഒ സുചിത്രൻ നന്ദി പറഞ്ഞു.