വയനാട് ദുരിതബാധിതര്‍ക്ക് ധനസഹായം കൈമാറി
1573804
Monday, July 7, 2025 6:42 AM IST
പേരൂര്‍ക്കട: വയനാട് ചൂരല്‍മല, മുണ്ടക്കയം ദുരിതബാധിതര്‍ക്ക് കരമന മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കൈമാറി. കല്‍പ്പറ്റ എംജിടി ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കരമന മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. ചികിത്സാസഹായ ഫണ്ട് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു.
മുണ്ടക്കയം ദുരിതത്തില്‍ ഇരകളായ 45-ഓളം കുടുംബങ്ങള്‍ക്കാണ് ചികിത്സാസഹായം കൈമാറിയത്. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് എ.എം.കെ നൗഫല്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി പി. ഷാഹുല്‍ ഹമീദ്, ട്രഷറര്‍ എം. സെയ്ദാലി,
വൈസ്പ്രസിഡന്റ് എ.പി.എം ഷംസുദ്ദീന്, സെക്രട്ടറിമാരായ ബി. റാഫി, ഒ.എസ്.എ.കെ റൂബി, എസ്. സക്കീര്‍ ഹുസൈന്, പൂജപ്പുര നൗഷാദ്, വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളായ എം.എ. സലീം കരമന, ഒ.എം.എച്ച്. നസീര്‍, അനസ്, സലീം അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.