കലാപ്രേമി മാഹീന് ദോഹയില്‍ 10നു സ്വീകരണം
1573801
Monday, July 7, 2025 6:32 AM IST
തിരുവനന്തപുരം : ഹൃസ്വ സന്ദര്‍ശനത്തിനായി ദോഹ ഖത്തറില്‍ എത്തുന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ജനറല്‍ സെക്രട്ടറിയും കൃപ ചാരിറ്റീസ് ട്രഷററും കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കലാപ്രേമി മാഹിന്‍ 10ന് വൈകുന്നേരം ആറിനു ദോഹയിലെ പ്ലാസ ഹോട്ടലില്‍ സ്വീകരണം നല്‍കുമെന്ന് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചെയര്മാന് അമാനുള്ള വടകാങ്കര അറിയിച്ചു.
പ്രവാസികാര്യ മുന്‍ മന്ത്രി എം.എം. ഹസന് മുഖ്യാതിഥിയായി പങ്കെടുക്കും. ഫിറോസ് ആലുവ, മുസമ്മില്‍ കണ്ണൂര്‍, ആസിഫ് മുഹമ്മദ്, ബാദുഷ, നൗഫല്‍, നിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.