ഇവിടെ പുസ്തകപ്പുഴയിലൂടെ വായന ഒഴുകുന്നു
1573448
Sunday, July 6, 2025 6:58 AM IST
വിതുര: വിദ്യാർഥികളിൽ മാത്രമല്ല മുതിർന്നവരിലും വായനാശീലം വളർത്തുക ലക്ഷ്യമിട്ട് കുട്ടിപ്പോലീസ് നടപ്പാക്കുന്ന പുസ്തകപ്പുഴ മാതൃകയാകുന്നു. പനയ്ക്കോട് വികെ കാണി ഗവ.എച്ച്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജനത വായനശാലയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്വയം വായന, അമ്മ വായന, അയൽപക്ക വായന എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെ ഓരോ പുസ്തകവും കടന്നു പോകും.
വായനയിലൂടെ തയാറാക്കുന്ന ആസ്വാദനക്കുറിപ്പുകളിൽ മികച്ചവയ്ക്ക് സമ്മാനങ്ങളുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, പിടിഎ പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത്, പ്രധാനാധ്യാപകൻ മുരളീധരൻപിള്ള, കമ്യൂണിറ്റി പോലീസ് ഓഫീസർ കെ. അഭിലാഷ്, സ്റ്റാഫ് സെക്രട്ടറി ടി. ടിപ്പു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി.