മന്ത്രീ വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം
1573806
Monday, July 7, 2025 6:42 AM IST
നെടുമങ്ങാട്: കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ നുണപ്രചാരണം നടത്തിയ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി മെമ്പർ കെ.പി. ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുണ്ടേല പ്രവീൺ, തോപ്പിൽ ശശിധരൻ, രമേഷ് ചന്ദ്രൻ, സലാം വെള്ളൂർക്കോണം, അനിൽകുമാർ, സജിൻ വെള്ളൂർക്കോണം, സജ്ജാദ്, ഷാജഹാൻ, ആനന്ദ്, രജിതകുമാരി, സിന്ധു, ബിന്ദു, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.