ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവ് മരിച്ചു
1573558
Sunday, July 6, 2025 11:27 PM IST
നെയ്യാറ്റിന്‍കര : ബൈക്ക് നിയന്ത്രണം തെറ്റി പാതയോരത്തെ മതിലിലിടിച്ച് യാത്രികന് മരിച്ചു. പ്രാവച്ചന്പലം അരിക്കടമുക്ക് മായംകോട് വയലില്‍ വീട്ടില്‍ ഓമനക്കുട്ടന്റെ മകന് ഒ. എസ്. അഖില്‍ (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ പെരുന്പഴുതൂര്‍ ആലംപൊറ്റയ്ക്ക് സമീപമായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന അഖിലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.