വീട് കുത്തിത്തുറന്ന് മോഷണം
1573204
Saturday, July 5, 2025 7:02 AM IST
വിഴിഞ്ഞം : മിലിറ്ററി ഉദ്യോഗസ്ഥന്റെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. രണ്ട് പവന്റെ ആഭരണങ്ങളും മദ്യക്കുപ്പികളും കവർന്നു. കോട്ടുകാൽ പയറ്റുവിള അയണി കുറ്റിവിള പടിപ്പുര വീട്ടിൽ വിജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വിജിത്ത് പട്ടാളത്തിലായതിനാൽ ഭാര്യ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വിജിത്തിന്റെ സഹോദരൻ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധധയിൽപ്പെട്ടത്.
തുടർന്ന് വിജിത്തിന്റെ ഭാര്യയെത്തി നടത്തിയ പരിശോധനയിലാണ് മുകളിലത്തെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വർണ്ണ വളകളും ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്ന് കുപ്പി മദ്യവും മോഷണം പോയതായി അറിയുന്നത്.
അലമാരകുത്തിത്തുറന്ന് തുണികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കാറ് തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നടന്നതായും കണ്ടെത്തി. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.