വെ​ള്ള​റ​ട: റോ​ഡു​വ​ക്കി​ലെ കല്ലി ൻ കൂട്ടത്തിൽ ബൈ​ക്കി​ടി​ച്ച് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ റ്റു. വെള്ള​റ​ട ചെ​മ്പൂ​ര് റോ​ഡി​ല്‍ ക​ണ്ണൂ​ര്‍ കോ​ണ​ത്താ​ണ് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ നിരവധി കല്ലുകൾ റോ​ഡ് വ​ക്കി​ല്‍ കൂട്ടിയിട്ടിരിക്കുന്നത്.

മൊ​ട്ട​ലു​മൂ​ട് സ്വ​ദേ​ശി റോ​ജി(40) സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് കല്ലുകളി ൽ ഇ​ടി​ച്ചാണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്. റോജിയെ മെ​ഡി​ക്ക​ല്‍ കോളജിൽ പ്ര​വേ​ശി​ച്ചു. റോ​ഡ് വ​ക്കി​ല്‍ അ​പ​ക​ട​ക​ര​മാ​യി ഒ​രു സാ​ധ​ന​ങ്ങ​ളും നി​ക്ഷേ​പി​ക്ക​രു​തെന്നാണു കോ​ട​തി​യും സ​ര്‍​ക്കാ​രും നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

എ​ങ്കി​ലും അ​ശാ​സ്ത്രീ​യ​മാ​യി അ​പ​ക​ട​ക​ര​മാംവി​ധം റോ​ഡി​ല്‍ വ​ള​വു​ള്ള സ്ഥ​ല​ത്താ​ണ് പാറക്കല്ലുകൾ കൊ​ണ്ടു നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​ക​ള്‍ നി​ക്ഷേ​പി​ച്ചാ​ല്‍ ഉ​ട​ന്‍ത​ന്നെ അ​തി​നെ നീ​ക്കം ചെ​യ്യ​ണ​മെന്നും വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ല്‍ ഇ​തൊ​ന്നും പാ​ലി​ക്കാ​തെ അ​ശാ​സ്ത്രീ​യ​മാ​യി നി ക്ഷേപിച്ച കല്ലിൻകൂട്ടമാണിപ്പോൾ യു​വാ​വി​ന്‍റെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യത്. ഒ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണു റോ​ജി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് പാ​റ​ക്കൂ​ട്ട​ത്തി​ല്‍ ഇ​ടി​ച്ച​ത്.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് വ​ക്കി​ല്‍ അ​ശാ​സ് ത്രീ​യ​മാ​യി നിക്ഷേപിച്ചിരിക്കു ന്ന പാ​റ​ക്കൂ​ട്ട​ത്തെ നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​തു​പോ​ലെ പ​ല​യി​ട​ത്തും അ​ശാ​സ്ത്രീ​യ​മാ​യി പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യും നീ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.