തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ സ​സ്പെ​ന്‍റു ചെ​യ്ത വൈ​സ് ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ എ​സ്എ​ഫ്ഐ ന​ട​ത്തി​യ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. രാ​ജ്ഭ​വ​നി​ലേ​യ്ക്കു മാ​ർ​ച്ചു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു.

എ​ന്നാ​ൽ ബാ​രി​ക്കേ​ഡു മ​റി​ക​ട​ന്നു രാ​ജ്ഭ​വ​നി​നു​ള്ളി​ലേ​യ് ക്കു ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തി​നി​ടെ സം​ഘ​ർ​ഷം ക​ടു​ത്ത​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. മാ​ർ​ച്ച് എ​സ്എ​ഫ്ഐ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​സ്.​കെ. ആ​ദ​ർ​ശ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.