മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം
1573191
Saturday, July 5, 2025 6:58 AM IST
നെയ്യാറ്റിൻകര: മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും. രാവിലെ ആറിന് മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 4.30 ന് കൊടിമര ഘോഷയാത്ര, 6.30 ന് തൃക്കൊടിയേറ്റ് രാത്രി 7.25 ന് മുളയിടൽ, 7.30 ന് കലാസന്ധ്യ. ആറിന് രാവിലെ 7.30 ന് കലശപൂജ, വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനവും മഹാലക്ഷ്മി പുരസ്കാര സമർപ്പണവും. ഏഴിന് രാവിലെ എട്ടിന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12.30 ന് തിരുനാൾ സദ്യ, രാത്രി ഏഴിന് സംഗീത കച്ചേരി.
എട്ടിന് രാവിലെ ഒന്പതിന് ശ്രീഭൂതബലി, 9.15 ന് ഉത്സവ ബലി, വൈകുന്നേരം 6.30 ന് നൃത്ത നൃത്യങ്ങൾ. രാത്രി എട്ടിന് ശ്രീഭുതബലി. ഒന്പതിന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 5.30 ന് അധ്യാത്മിക പ്രഭാഷണം, 6.40 ന് കൈകൊട്ടിക്കളി,രാത്രി ഏഴിന് ഭജന, എട്ടിന് ശ്രീഭൂതബലി. 10 ന് ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 5.30 ന് മഹാലക്ഷ്മിപൂജ, 6.40 ന് തിരുവാതിരക്കളി, രാത്രി എട്ടിന് ശ്രീഭൂതബലി.
11 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 6.30 ന് സംഗീത കച്ചേരി, രാത്രി എട്ടിന് വലിയ കാണിക്ക, 8.15 ന് പള്ളിവേട്ടയ്ക്കൊഴുന്നെള്ളിപ്പ്. 12 ന് ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ, വൈകുന്നേരം 4.30 ന് തൃക്കൊടിയിറക്കൽ, ആറിന് ആറാട്ട്, 6.45 ന് ആറാട്ട് കടവിൽ നിന്ന് തിരിച്ചെഴുന്നള്ളിപ്പ്.