പൂ​ന്തു​റ: കി​ണ​റ്റി​ല്‍ വീ​ണ മൂ​ന്ന് നാ​യ്ക്ക​ളെ ചാ​ക്ക​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ധി​കൃ​ത​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടു​കൂ​ടി​യാ​ണ് ബീ​മാ​പ​ള​ളി ഈ​സ്റ്റി​ല്‍ കൃ​പാ​വ​ര​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ശി​ശു​ബാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ നാ​യ്ക്ക​ള്‍ വീ​ണ​ത്.

നാ​യ്ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തി ക​ടി​പി​ടി കൂ​ടി ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്ന് നാ​യ്ക്ക​ള്‍ കി​ണ​റ്റി​ല്‍ വീ​ണ​ത്. എ​സ്എ​ഫ്ആ​ര്‍​ഒ ജി.​വി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ര​ത്, സു​ബി​ന്‍, ആ​കാ​ശ്, അ​ബ്ദു​ള്‍ ക​ലാം എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി ഏ​റെ ശ്ര​മ​ക​ര​മാ​യി നാ​യ്ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.