രക്തദാതാക്കളെ ആദരിച്ചു
1572854
Friday, July 4, 2025 6:35 AM IST
തിരുവനന്തപുരം : കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി (കെബ്സ്) രക്തദാനരംഗത്ത് മികച്ച സംഭാവനകൾ നൽകിയ സ്ഥാപനങ്ങളേയും വ്യക്തികളേയും ആദരിച്ചു.വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി. ഡോ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. പാപ്പനം കോട് എസ്സിടി കോളജ് ഓഫ് എൻജിനീയറിംഗ്് പ്രിൻസിപ്പൽ ഡോ. സി. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.
പ്രഥമ ബേബി ബർലി മെമ്മോറിയൽ അവാർഡ് ആർ.സി.സി. ബ്ലഡ് ബാങ്ക് മേധാവി ഡോ. വിജയലക്ഷ്മി ഏറ്റുവാങ്ങി. നടൻ നന്ദു പൊതുവാൾ, ടെറുമോ പെൻപോൾ റിസർച്ച് മേധാവി ഷിനുനായർ, യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. എം. അരുണ്‍, ഡോ. ജോയി വർഗീസ്,
ഡോ. എസ്. രോഹിണി, കെബ്സ് ജില്ലാ പ്രസിഡന്റ് ഷെവ. ഡോ. കോശി എം. ജോർജ്, സെക്രട്ടറി എസ്. രതീഷ്, കെ.പി. രാജഗോപാലൻ, ആർ. ഗോവിന്ദ്, എ.എസ്. ഷിബിന രാജ് എന്നിവർ പ്രസംഗിച്ചു.