കാർ വൈദ്യുത തൂണിലിടിച്ച് അപകടം
1572860
Friday, July 4, 2025 6:44 AM IST
വിതുര: പൊന്മുടി സന്ദർശനം കഴിഞ്ഞ മടങ്ങിയവരുടെ കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം. വിതുര ആനപ്പാറ ഗാർഡ് സ്റ്റേഷനു സമീപത്തെ വളവിൽ വച്ചായിരുന്നു സംഭവം. പറണ്ടോട് സ്വദേശികളായ യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിലാർക്കും ഗുരുതര പരിക്കില്ല. നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലൈനുകൾ ഉൾപ്പടെ രണ്ടുതൂണുകൾ റോഡിലേക്ക് ഒടിഞ്ഞു വീണു. ഈ സമയം റോഡിലൂടെ വാഹനങ്ങൾ വരാത്തതിനാൽ വലിയ അപകടം ഒഴിവായി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കെഎസ്ഇബി ജീവനക്കാരുടെ ഏറെ നേരത്തെ ശ്രമഫലമായാണ് ഒടിഞ്ഞ വൈദ്യുതത്തൂണുകൾ മാറ്റിയത്.